ആരൊക്കെയുണ്ടീഗ്രൂപ്പിൽ ബുദ്ധിയുള്ളവരായിട്ടൊന്ന്കാണട്ടെ.
ഞാൻ കുറച്ചു കുസൃതി ചോദ്യങ്ങൾ ചോദിക്കാം.. ഉത്തരം പറയാൻ ശ്രമിക്കുമല്ലോ......

1.. വള്ളി ഇല്ലാത്തപ്പോൾ ഇതൊരു മരമാണ്..വള്ളി ഉള്ളപ്പോൾ ഇതൊരു രോഗമാണ്..??
2.. ഏറ്റവും സുരക്ഷിതമായ ചായക്ക് എന്ത് പറയും..??
3.. ഒരു പൂവ് വിരിയാൻ എത്ര സമയം വേണം..??
4.. എന്തിന് വന്നു " എന്ന് ചോദിക്കുന്ന ഒരു സ്ഥലം..??
5.. സ്ത്രീകളെ സന്തോഷിപ്പിക്കാൻ വേണ്ടി നമ്മൾ ഉപയോഗിക്കുന്ന ഒരു മാസം..??
6.. സ്പോഞ്ചിനേക്കാൾ ഭാരം കുറവാണ്..എന്നാൽ പിടിച്ച് നിർത്താൻ പറ്റില്ല..??
7.. ആനയുടെ അത്രേം വലുപ്പമാണ്..എന്നാൽ തീരെ ഭാരമില്ല..??
8.. ഈ , മെയിൽ കിട്ടിയാൽ ആരും സന്തോഷിക്കില്ല..ഏത് മെയിൽ..??
9.. നമ്മുടെ ജനനം മുതൽ മരണം വരെ കയറിയിറങ്ങുന്നത് എന്ത്..??
10.. ലോകത്ത് ആദ്യമായി ആപ്പിൾ കായിച്ചത് എവിടെയാണ്..??

ഉത്തരചടപടാപോരട്ടെ...